KeralaLatest NewsNews

തൃപ്പൂണിത്തുറയിലെ കവര്‍ച്ച ;കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവര്‍ച്ചാസംഘം തങ്ങിയത് മൂന്ന് മണിക്കൂറോളം. കവര്‍ച്ചയ്ക്ക് ശേഷം സംഘം മൂന്ന് മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ ശേഷമാണ് സ്ഥലത്ത് നിന്ന് പോയത്. മോഷ്ടാക്കള്‍ അഞ്ച് മണിയോടെ പുറത്തു പോയപ്പോഴാണ്, ഇളയ മകന്‍ രൂപക് മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ അടര്‍ത്തിമാറ്റി ഒച്ചവച്ച് അയല്‍വാസികളെ വിവരമറിയിച്ചത്. ശബ്ദം കേട്ടെത്തിയ സമീപവാസിയായ അഖില്‍ തോമസാണ് ഇവരെ  രക്ഷപ്പെടുത്തിയത്. ഉട‍ന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആനന്ദകുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ടു തുന്നിക്കെട്ടുണ്ട്.

ഒരേക്കറിലേറെയുള്ള പുരയിടത്തിലാണ് ആനന്ദകുമാറിന്റെ വീട്. സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപില്‍നിന്ന് എട്ടു പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ്‌ നായ മണംപിടിച്ചു സമീപത്തെ റെയില്‍വേ ട്രാക്കിനു സമീപമെത്തി നിന്നു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയില്‍പെട്ട സ്ഥലങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനരീതിയിലുള്ള കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആയുധങ്ങളുമായെത്തിയ നാലംഗം സംഘം പുല്ലേപ്പടിയിലെ വീട്ടില്‍ വയോധികയുടെ അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. രണ്ടു വീടുകളും റെയില്‍വേ ട്രാക്കിനു സമീപമാണെന്ന സമാനതയുമുണ്ട്. രക്തം പുരണ്ട തുണിയും ഒരു സഞ്ചിയും സംഭവസ്ഥലത്തുനിന്നുകിട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button