Latest NewsNewsIndia

ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു

ഭുവനേശ്വർ: മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു. മതിയായ രേഖകളില്ലെന്നു പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഒഡിഷയിലെ കൊരപുതിലാണ്. ദയനീയ സാഹചര്യത്തിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത് ജനിഗുഡ സ്വദേശി ദൈന മുദുളിക്കാണ് (30).

രേഖകളില്ലെന്ന് ആരോപിച്ച്‌ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്കു സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളജിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. ദൈന ആശുപത്രി കാന്റീനിനു സമീപത്തെ അഴുക്കുചാലിലാണു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞും പ്രസവശേഷവും ഒരു മണിക്കൂറോളം ഇവിടെത്തന്നെ കിടക്കേണ്ടിവന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.

അമ്മയെയും കുഞ്ഞിനെയും സംഭവം വിവാദമായതോടെ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ ജനറൽ വാർഡിലും കുഞ്ഞിനെ നവജാതശിശുക്കൾക്കുള്ള പ്രത്യേക വാർഡിലുമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് സീതാറാം മഹാപാത്ര പറഞ്ഞു. അതേസമയം, അമ്മയ്ക്കും സഹോദരിക്കുമൊപ്പം യുവതി പനിക്ക് ചികിൽസയിലുള്ള ഭര്‍ത്താവ് രഘു മുദാളിയെ കാണാനാണ് എത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുവതി ഭർ‌ത്താവിനെ കാണാനെത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, രേഖകൾ കൈവശമില്ലെന്നു പറഞ്ഞ് മകളെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായില്ലെന്ന് ദൈനയുടെ മാതാവ് ഗൗരാമണി മുദാളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button