ന്യൂഡൽഹി: ഗുജറാത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായിരുന്നു. സെന്‍സെക്സ് 700 പോയിന്‍റ് ഇടിഞ്ഞു. കോൺഗ്രസ് മുന്നേറ്റം ഉണ്ടായപ്പോഴായിരുന്നു സെൻസെക്സിൽ ഇടിവുണ്ടായത്. എന്നാൽ വീണ്ടും ഫലം മാറി മറിയുകയും ബിജെപി തിരിച്ചെത്തുകയും ചെയ്തതോടെ ഓഹരിവിപണിയിൽ കുതിച്ചു കയറ്റം ഉണ്ടായി.
വ്യാപാരം ആരംഭിക്കുമ്പോൾ തന്നെ സെന്‍സെക്സ് 850 പോയിന്റായിരുന്നു ഇടിഞ്ഞത്. നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യത്തിലും ഇടിവാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ്സ് മുന്നിട്ടു നിന്നിരുന്നു. ഈ തരംഗമായിരുന്നു ഓഹരി വിപണിയിലും പ്രതിഫലിച്ചത്.
Post Your Comments