Uncategorized

ഷാരൂഖിനെ കടത്തിവെട്ടി കോഹ്‌ലി

മുംബൈ: ഷാരൂഖ് ഖാനെയും കടത്തിവെട്ടി വിരാട് കോഹ്‌ലി. ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സെലിബ്രിറ്റിയായാണ് കൊഹ്ലിഷാരൂഖിനെ കടത്തിവെട്ടിയത്. ഡഫ് ആന്‍ഡ് ഫെല്‍പ്സ് എന്ന ഏജന്‍സി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘റൈസ് ഓഫ് മില്ലേനിയല്‍സ്’ എന്നു പേരിട്ട റിപ്പോര്‍ട്ട് പ്രകാരം 144 ദശലക്ഷം ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണ് കൊഹ്ലിയ്ക്കുള്ളത്. തൊട്ടുപുറകിലുള്ള ഷാരൂഖ് ഖാന്റെ മൂല്യം 106 ദശലക്ഷം യുഎസ് ഡോളറാണ്. ദീപിക പദുക്കോണ്‍ (93 ദശലക്ഷം), അക്ഷയ് കുമാര്‍ (47 ദശലക്ഷം), രണ്‍വീര്‍ സിങ് (42 ദശലക്ഷം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ മൂല്യം.

ഇത് മൂന്നാം തവണയാണ് ഡഫ് അന്‍ഡ് ഫെല്‍പ്സ് ഇന്ത്യയിലെ മികച്ച ബ്രാന്‍ഡ് മൂല്യമുള്ള താരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത്. ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങള്‍ കാരണം ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വിരാടിന് സാധിക്കുന്നുവെന്ന് ഏജന്‍സി വ്യക്തമാക്കി. വിരാട് കൊഹ്ലിക്കൊപ്പം ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവരും പട്ടികയില്‍ നേട്ടമുണ്ടാക്കി.

ബ്രാന്‍ഡ് മൂല്യത്തിലെ ആദ്യ 15 പേരില്‍ കായിക താരങ്ങളും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. വിരാട് കൊഹ്ലിക്ക് ശേഷം എം.എസ്. ധോണി, പി.വി. സിന്ധു എന്നിവരാണ് പട്ടികയിലുള്ള കായിക താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button