Latest NewsNewsBusiness

ഈ ബ്രാന്‍ഡില്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 5% ജി.എസ്.ടി ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: ഈ ബ്രാന്‍ഡില്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടിയില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ സിയാം അവതരിപ്പിച്ച വാഹനങ്ങളുടെ വിലയിലാണ് ജിഎസ്ടി അഞ്ചു ശതമാനം വരെ കുറയ്ക്കാന്‍ നിര്‍ദ്ദേശം.

നോണ്‍ ഫിനാന്‍സ്ഡ് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒറ്റത്തവണ ആദായനികുതി 30 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. അതേസമയം സര്‍ക്കാരിന് സമര്‍പ്പിച്ച ധവളപത്രത്തില്‍ ഇവിഎസ് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇളവ് ലഭിക്കുന്നതിനായി വാഹന ഉടമകളുടെ വിവരങ്ങള്‍ വ്യക്തമായി നല്‍കേണ്ടതാണ്. പരമാവധി 25 ലക്ഷം രൂപ വിലയുള്ള വാഹനങ്ങളെയാണ് ഇത്തരത്തില്‍ കട്ട് ഓഫ് നിശ്ചയിക്കുന്നതിന് പരിഗണിക്കുക.

എന്നാല്‍ വാഹനം വാങ്ങാന്‍ ബാങ്ക് ലോണ്‍ എടുത്തിട്ടുള്ള വ്യക്തികള്‍ ഭവന വായ്പാ പദ്ധതിപോലെ വായ്പാ പലിശ നിരക്കിനോടൊപ്പം ഒരു ലക്ഷം രൂപവരെയുള്ള വരുമാനത്തിന്റെ നികുതി എല്ലാ വര്‍ഷവും നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button