Latest NewsNewsIndia

പാകിസ്ഥാനില്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരിച്ചടിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ, നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിര്‍ത്തിയില്‍ കുറച്ച്‌ ദിവസമായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുന്ന ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയിലെ റാവല്‍കോട്ട് – രക്ചക്രി ഭാഗത്ത് കൂടി പാകിസ്ഥാനിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഘട്ടക് കമാന്‍ഡോ വിഭാഗമാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

  • ശനിയാഴ്ചയുണ്ടാ ആക്രമണത്തിന് പിന്നാലെ ഒരു തിരിച്ചടിയ്ക്ക് ഇന്ത്യന്‍ സൈന്യം ഒരുങ്ങി, ഇതിനായി അതിര്‍ത്തിയില്‍ വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി.
  • തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇന്ത്യന്‍ കാലാള്‍പ്പടയുടെ ഘട്ടക് കമാന്‍ഡോകള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക്
  • തിങ്കളാഴ് ആറ് മണിയോടെ പാക് സൈന്യത്തിന്റെ റാവല്‍കോട്ട് ബ്രിഗേഡിന് കീഴിലെ 59 ബലൂച്ച്‌ യൂണിറ്റില്‍ ഐ.ഇ.ഡി ഉപയോഗിച്ച്‌ ആദ്യ ആക്രമണം.
  • സ്ഫോടനത്തില്‍ പകച്ച്‌ നിന്ന പാക് സൈനികര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുന്നതിന് മുമ്പ് കമാന്‍ഡോകളുടെ അതിശക്തമായ ആക്രമണം
  • മിനിട്ടുകള്‍ക്കകം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഘട്ടക് കമാന്‍ഡോകള്‍ സുരക്ഷിതമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍
  • സൈനികര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കവറിംഗ് ഫയര്‍
  • പാക് പോസ്റ്റിലുണ്ടായിരുന്ന സ്നൈപ്പറെയും ഇന്ത്യന്‍ സൈന്യം വധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button