Latest NewsTechnology

ഫേസ്ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ നിബന്ധന നടപ്പാക്കൻ ഫേസ്ബുക്ക് ഒരുങ്ങുന്നു

ഇനി തോന്നിയ പേര് കൊടുത്ത് ഫേസ്ബുക്കില്‍ പുതുതായി അക്കൗണ്ട്‌ തുടങ്ങുവാൻ സാധിക്കില്ല. ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടു വരാൻ ഫേസ്ബുക്ക്‌ ടീം ശ്രമിക്കുന്നതായി സൂചന. വ്യാജപേരില്‍ ധാരാളം പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് തടയാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ പ്രിയപ്പെട്ടവരേ കണ്ടെത്തുന്നതിനും ഇത് വഴി സാധിക്കുമെന്നതിനാലാണ് ഇത്തരം ഒരു പദ്ധതിയെ കുറിച്ച് ഫേസ്ബുക് ആലോചിക്കുന്നത്.

പദ്ധതി നടപ്പാക്കിയാൽ പുതുതായി അക്കൗണ്ട്‌ തുടങ്ങുന്നവര്‍ക്ക് ആധാര്‍ രേഖകള്‍ നല്‍കുന്നതിനുള്ള ലിങ്ക് നല്‍കുമെന്നും ഇത് നല്‍കിയാല്‍ മാത്രമേ അക്കൗണ്ട്‌ തുറക്കാനാകൂ എന്ന വ്യവസ്ഥയില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴി ആധാര്‍ വിവരങ്ങള്‍ ചോരുന്നെന്ന ആശങ്ക നില നിൽക്കെ ഇത്തരമൊരു പദ്ധതി ഫേസ്ബുക് നടപ്പാക്കിയാൽ വൻ വിവാദങ്ങള്‍ക്കാണ് വഴിതെളിയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഒട്ടുമിക്ക പദ്ധതികള്‍ക്കും ആധാര്‍ ഉപയോഗിക്കണമെന്നുള്ളതിനാല്‍ സാധാരണക്കാര്‍ ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button