Latest NewsNewsIndia

മതേതരത്വം ഇന്ത്യക്കാരന്റെ ഡി.എന്‍.എയിലുണ്ട്: വെങ്കയ്യ നായിഡു

ഉല്‍വാഡ: ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും മുമ്പേതന്നെ മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും ഡി.എന്‍.എയില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സര്‍വ്വ ധര്‍മ്മ സമ ഭാവ (എല്ലാ മതങ്ങളുടെയും സമത്വം) എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ വിവക്ഷയെന്നും വൈവിധ്യങ്ങളുടെയും വ്യത്യസ്ത മതങ്ങളുടെയും ഇടമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മതങ്ങളെയും ബഹുമാനിക്കലും സഹിഷ്ണുതയുമാണ് പുരാതന കാലം തൊട്ടേ ഇന്ത്യയുടെ ധാര്‍മ്മികത. മതപരമായ സമാധാനവും സഹിഷ്ണുതയും ഇല്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഉല്‍വാഡയില്‍ പാഴ്സി വിഭാഗത്തിന്റെ ഇറാന്‍ഷാ ഉത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button