Latest NewsNewsTechnology

ഫെയ്‌സ്ബുക്കും ആധാറിനെ കൂട്ടുപിടിക്കുമ്പോള്‍

ഡല്‍ഹി: ബാങ്ക് അക്കൗണ്ടിന്, മൊബൈല്‍ നമ്പറിന് തുടങ്ങി എല്ലാ സര്‍ക്കാര്‍, ഇതര സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ് വേണം. പരീക്ഷണാടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആയതിനാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഓപ്ഷന്‍ വരില്ല. ചില ഭാഗങ്ങളിലെ കുറച്ചുപേര്‍ക്കു മാത്രമാണ് ഈ നോട്ടിഫിക്കേഷന്‍ ലഭിക്കുക. ആധാര്‍ നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമില്ലെന്നും ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം നല്‍കിയാല്‍ മതിയെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.

ഒരു മാനദണ്ഡവുമില്ലാതെ ആധാര്‍ നമ്പറുകള്‍ ആരും ചോദിക്കുന്ന സംവിധാനമാണ് നടക്കുന്നതെന്ന് സ്വകാര്യതാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പോലോത്ത ഒരു സ്വകാര്യ കമ്പനി ചോദിക്കുമ്പോള്‍ സംശയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്.

ആധാര്‍ വിവരങ്ങള്‍ ചോദിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയല്ല ഫെയ്സ്ബുക്ക്. നേരത്തെ, ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍, ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂംകാര്‍ ടാക്സി തുടങ്ങിയ കമ്പനികളും ആധാര്‍ വിവരങ്ങള്‍ ചോദിച്ചിരുന്നു. ആധാര്‍ നമ്പര്‍ നല്‍കുന്നത്, സുഹൃത്തുക്കള്‍ക്ക് നിങ്ങളെ പിടികിട്ടാന്‍ എളുപ്പമാവും എന്ന സന്ദേശത്തോടെയാണ് ആധാര്‍ നമ്പര്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button