Latest NewsNewsIndia

ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിമെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധിപേട്ടില്‍ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഇതിനു കാരണം ബ്ലൂ വെയ്ല്‍ ഗെയിമെന്ന് സംശയം. വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് വരുണ്‍(19 ) എന്ന വിദ്യാര്‍ഥിയെയാണ്.

ബ്ലൂവെയ്ല്‍ ഗെയിമിലെയ്ക്കാണ് വീടിനുള്ളില്‍ പരിശോധന നടത്തി ലഭിച്ച സാഹചര്യത്തെളിവുകള്‍ സൂചനകള്‍ നല്‍കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.വരുണ്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിയാണ് മരിച്ചത്. വരുണിന് ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button