ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കായി സൗദി അറേബ്യ വ്യോമപാത തുറന്ന് കൊടുത്തതായി റിപ്പോര്‍ട്ട്. ഡല്‍ഹി-ടെല്‍ അവീവ് വിമാനങ്ങള്‍ക്കാണ് വ്യോമപാത തുറന്ന് കൊടുത്തത്. ഇസ്രയേല്‍ പത്രത്തെ ഉദ്ദരിച്ച് പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയുടെ സിവില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
ആഴ്ചയില്‍ മൂന്ന് പ്രാവശ്യംഡല്‍ഹി-ടെല്‍ അവീവ് വിമാനയാത്രയ്ക്കായി ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് അനുവാദം തേടിയിരുന്നതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. പല അറബ്, മുസ്ലീം രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ അങ്ങോട്ട് വിമാനസര്‍വീസിന് ഈ രാജ്യങ്ങള്‍ വ്യോമപാത തുറന്ന് നല്‍കാറുമില്ല.
സൗദി വ്യോമപാത തുറന്നാല്‍ ഇന്ത്യയ്ക്ക് അഹമ്മദാബാദ്, മസ്‌ക്കറ്റ്, സൗദി അറേബ്യ വഴി ടെല്‍ അവീവിലേക്ക് കുറഞ്ഞ ദൂരത്തില്‍ വിമാന സര്‍വീസ് നടത്താന്‍ സാധിക്കും.
Post Your Comments