തിരുവനന്തപുരം•തിരുവനന്തപുരം ആര്‍.സി.സിയിൽ സി.പി.എം എംപ്ലോയിമെന്റിനെ പോലും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം ത്തുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജീവ് ആരോപിച്ചു.
കുടുംബശ്രീയുടെ പേരിലാണ് കരാർ നിയമനം നടത്തുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി പറയുമ്പോൾ 250 പേരെയാണ് പിൻവാതിൽ വഴി നിയമനം നടത്തുന്നത്. ഇത്രയും ഒഴിവുകളോ, സ്റ്റാഫുകളുടെ ആവശ്യമോ ഇല്ലെന്നിരിക്കെ പാർട്ടിക്കാരെ തിരുകിക്കയറ്റി ആര്‍.സി.സി യെ തകർക്കാനാണ് തലസ്ഥാനത്തെ മന്ത്രിയുടെ നേതൃത്യത്തിൽ സി.പി.എം ശ്രമിക്കുന്നത്. ആര്‍.സി.സി ഡയറക്ടർക്ക് കാലാവധി നീട്ടിക്കൊടുത്തതിന് പാരിതോഷികമായി ആര്‍.സി.സി ഡയറക്ടർ നിയമന അഴിമതിയ്ക്ക് കൂട്ട് നിൽക്കുകയാണ്.
പ്രദേശികമായി 8 കിലോമീറ്റർ ചുറ്റളവിലെ ആൾക്കാർക്ക് മുൻഗണ നൽകുന്ന നടപടിയും അട്ടിമറിച്ച് നടത്തുന്ന നിയമനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ തയ്യാറാകണം. പാർട്ടിക്കാരുടെ ശമ്പള കേന്ദ്രമാക്കി ആര്‍.സി.സിയെ തകർക്കാൻ അനുവദിക്കില്ലെന്നും ആര്‍.എസ് രാജീവ് അഭിപ്രായപ്പെട്ടു.
Post Your Comments