ദുബായ്: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ അനിശ്ചിതമായി വൈകുന്നു. 170 ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എ.ഐ 968 വിമാനമാണ് വൈകുന്നത്. പരിശോധനകള്‍ കഴിഞ്ഞ് ബോര്‍ഡിങ് പാസുമായി കാത്തിരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. എന്നാൽ കാരണമെന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വിമാനത്തില്‍ എലി കയറിയെന്നും അതിനെതിരെ മരുന്നുവെച്ചതിനാല്‍ 10 മണിക്കൂര്‍ കഴിയാതെ വിമാനത്തില്‍ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Also:പുനഃപരീക്ഷ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു
പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് വീണ്ടും വൈകി. സഹോദരന് മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോകുന്നയാളും ഇന്ന് വിവാഹ നിശ്ചയം നടത്തേണ്ട യുവാവും മറ്റൊരു വിമാനത്തിൽ തങ്ങളെ അയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. യാത്രക്കാരെ അപമാനിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും പകരം സംവിധാനം ഒരുക്കുന്നില്ലെന്നും യാത്രക്കാർ വ്യക്തമാക്കുന്നു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഭക്ഷണവും താമസസൗകര്യങ്ങളുമില്ലാതെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്.
Post Your Comments