Latest NewsNewsIndia

എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം

മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം. എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്നിലെയും മധ്യഭാഗത്തെയും ഇരിപ്പിടങ്ങളില്‍ യാത്രചെയ്യാനും കൂടുതല്‍ പണം നല്‍കേണ്ടിവരും. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്രവിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍േകണ്ടത്.

അതല്ലെങ്കില്‍ വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. മുന്നിലെയും നടുവിലെയും നിരയില്‍ ജനാലയോടു ചേര്‍ന്നതും നടവഴിയോടു ചേര്‍ന്നതുമായ ഇരിപ്പിടങ്ങള്‍ക്കും കൂടുതല്‍ പണം വാങ്ങുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പുവരെ അധികതുകയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യാം.

കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സീറ്റിന് പണം ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, അടിയന്തരവാതിലിനും അന്താരാഷ്ട്രവിമാനങ്ങളില്‍ ഓരോ മേഖലയെയും തിരിക്കുന്ന ഭാഗത്തിനും തൊട്ടുള്ള ഇരിപ്പിടങ്ങള്‍ (ബള്‍ക്ക്‌ഹെഡ് സീറ്റ്) എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ കൂടുതല്‍ സ്ഥലമുണ്ടെന്നതാണ് ഇതിനുകാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button