Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിയത് നിലവാരമില്ലാത്ത കൈയുറകൾ

തിരുവനന്തപുരം : പകർച്ച വ്യാധികൾ സംസ്ഥാനത്ത് പടർന്നുപിടിക്കുമ്പോൾ സർക്കാർ ആശുപത്രികളിലെ അനാസ്ഥ തുടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ വാങ്ങിയ 1.61 കോടി കൈയുറകൾക്കു ഗുണനിലവാരമില്ലെന്നാണ് ആരോപണം.

നിപയും പകര്‍ച്ചപ്പനിയും ഉള്ള സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള പാലിക്കാത്ത കൈയുറകള്‍ വാങ്ങിക്കൂട്ടിയത്. കരാര്‍ നല്‍കിയ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ഇതേക്കുറിച്ചു ചിലര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആരംഭിച്ചില്ല.

മൂന്നുവര്‍ഷം 50 കോടി രൂപയുടെ വിറ്റുവരവ്, ഐഎസ്‌ഐ അംഗീകാരം എന്നിവയുള്ള കമ്പനികള്‍ക്കു മാത്രമേ കരാറില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ആദ്യമായി കരാറില്‍ പങ്കെടുക്കുന്ന കമ്പനിയാണെങ്കില്‍ കോര്‍പറേഷന്‍ നിയോഗിക്കുന്ന സമിതി ഫാക്ടറി പരിശോധിക്കും. കോര്‍പറേഷന്റെ ടെന്‍ഡറില്‍ ആദ്യമായി പങ്കെടുക്കുന്ന കോട്ടയത്തെ ഒരു കമ്ബനിയാണു കുറഞ്ഞ നിരക്ക് സാധനം നൽകിയത്.

Read also: ആംബുലൻസ് നൽകിയില്ല; മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിക്കാൻ 12കാരന്‍ ചെയ്‌തത്‌

കൈയുറകള്‍ക്ക് 0.18 മുതല്‍ 0.30 മില്ലീമീറ്റര്‍ വരെ കനം ഉണ്ടായിരിക്കണം. എന്നാല്‍, കമ്പനി നല്‍കിയ കൈയുറകള്‍ക്ക് 0.10 മില്ലീമീറ്റര്‍ കനമേയുള്ളൂ. ഇത്തരം കൈയുറകള്‍ ഉപയോഗിക്കുമ്പോൾ വേഗത്തില്‍ കീറിപ്പോകും.

ഐഎസ്‌ഐ നിയമപ്രകാരം എല്ലാ കൈയുറകളിലും ഐഎസ്‌ഐ മുദ്ര ഉണ്ടായിരിക്കണം. എന്നാല്‍, ഈ കൈയുറകളുടെ കവറില്‍ മാത്രമേ മുദ്രയുള്ളൂ. ഉല്‍പാദിപ്പിച്ച തീയതിയും കാലാവധി കഴിയുന്ന തീയതിയും ഓരോ കൈയുറകളിലും രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button