ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എയുടെ നാവറുത്താല്‍ അഞ്ച് ലക്ഷം നല്‍കാമെന്ന വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ടെന്നും തന്നോട് പറഞ്ഞാല്‍ അവളെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്തിത്തരുമെന്ന് മഹാരാഷ്ട്രയിലെ സുബര്‍ബാന്‍ ഗാട്കോപറില്നിന്നുള്ള ബി.ജെ.പി എം.എല്‍.എ റാം കദം പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് രാം കദമിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ച മുന്‍മന്ത്രി കൂടിയായ സുബോധ് സോജിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. രാം കദമിന്റെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം നല്‍കാമെന്നും ഒരു നിയമസഭാംഗത്തിന് ചേരുന്ന നടപടിയല്ല റാമില്‍ നിന്നും ഉണ്ടായതെന്നും സോജി മഹാരാഷ്ട്രയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : പെണ്‍കുട്ടികള്‍ സമ്മതിച്ചില്ലെങ്കിലും വിവാഹം നടത്താന്‍ യുവാക്കളെ സഹായിക്കുമെന്ന് എംഎല്‍എ
നിയോജക മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാക്കളുടെ മുന്നില്‍വച്ചായിരുന്നു ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ടെന്നും തന്നോട് പറഞ്ഞാല്‍ അവളെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്തിത്തരുമെന്നും ബി.ജെ.പി എം.എല്‍.എ റാം കദം പറഞ്ഞത്. ‘നിങ്ങള്‍ക്ക് എന്തു കാര്യത്തിനുവേണ്ടിയും എന്നെ സമീപിക്കാം. എന്റെ സഹായം നൂറുശതമാനം ഉറപ്പ്. പ്രണയ വിവാഹത്തിന് സഹായിക്കണം എന്നാവശ്യവുമായി നിരവധി യുവാക്കള്‍ എത്തുന്നുണ്ട്.
നിങ്ങള്‍ മാതാപിതാക്കളെയും കൂട്ടി എന്റെ അടുത്ത് വരിക. മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കും. ഇത് നൂറുശതമാനം ഉറപ്പ്, റാം കദം പറഞ്ഞു. കൂടാതെ അവിടെയുള്ള യുവാക്കള്‍ക്ക് എം.എല്‍.എ തന്റെ നമ്പറും നല്‍കിയിരുന്നു. ഈ പ്രസ്താവന വന്‍ വിവാദത്തിലേക്ക് നയിച്ചിരുന്നു.
#WATCH: Former Maharashtra minister and Congress leader Subodh Savji says ‘I am announcing a Rs 5-lakh reward for anyone who chops off BJP MLA Ram Kadam’s tongue. I strongly condemn him saying girls should be abducted.' (06.09.18) pic.twitter.com/Y3h8AR7Vd1
— ANI (@ANI) September 7, 2018
Post Your Comments