Latest NewsIndia

വൈദ്യുതി പ്രതിസന്ധി രൂക്ഷം, മെഴുകുതിരിയും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിച്ച് ചികിത്സ നടത്തി ഒഡീഷയിലെ ഡോക്ടര്‍മാർ

പലപ്പോഴും ഗുരുതരമായ സാഹചര്യങ്ങളിൽ ചികിത്സക്കെത്തുന്നവരെ പോലും ചികിത്സിക്കാന്‍ കഴിയാതെ വരുന്നു

ഒഡീഷ; ഒഡീഷയിലെ മയൂർഭഞ്ജിലെ ആശുപത്രിയില്‍ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും മെഴുകുതിരി വെളിച്ചത്തില്‍. പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു വഴിയും ഇല്ലാതെയാണ് മെഴുകുതിരിയും ഫ്ലാഷ്ലൈറ്റുകളും മറ്റും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്.

“ദിനവും 180-200ഓളം രോഗികളെ ഞാന്‍ പരിശോധിക്കുന്നുണ്ട്. ഗുരുതരമായ വൈദ്യുതി പ്രതിസന്ധി മൂലം പലപ്പോഴും വെളിച്ചമില്ലാതെ രോഗികളെ പരിശോധിക്കേണ്ടി വരികയാണ്.” മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ധഖിനാ രഞ്ജൻ പറയുന്നു.

ഒരു ട്രാൻസ്ഫോമര്‍ പോലും ഇവിടെ സ്ഥാപിക്കുവാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദിവസവും 200ലധികം രോഗികൾ ആശുപത്രി സന്ദർശിക്കുന്നു. പലപ്പോഴും ഗുരുതരമായ സാഹചര്യങ്ങളിൽ ചികിത്സക്കെത്തുന്നവരെ പോലും ചികിത്സിക്കാന്‍ കഴിയാതെ വരികയാണെന്നും ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.

അതേസമയം വൈദ്യുതിയുടെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന ആശുപത്രിയിലെ ഈ ദയനീയാവസ്ഥക്ക് നേരെ അധികൃതർ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button