Latest NewsIndia

ഏഴ് ഇന്ത്യന്‍ ജീവനക്കാര്‍ എത്യോപ്യയില്‍ ബന്ദികളാക്കപ്പെട്ടെന്ന് പരാതി

മുംബൈ: ശമ്പളപ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ ബന്ദികളാക്കിയതായ് പരാതി.എത്യോപ്യയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്റ് ഫിനാന്‍ഷ്യല്‍ കമ്പനിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ ശമ്പളം പൂര്‍ണ്ണമായി ലഭിക്കാത്തതിനാല്‍ തദ്ദേശീയര്‍ ബന്ദികളാക്കി എന്നാണ് പരാതി. നവംബര്‍ 24 നാണ് ഇന്ത്യക്കാരെ തടഞ്ഞു വെച്ച് തദ്ദേശീയര്‍ പ്രതിഷേധം കനപ്പിച്ചത്.

നീരജ് രഘുവാന്‍ഷി, നാഗരാജു ബിഷ്ണു, സുഖ്‌വീന്ദര്‍ സിങ്, ഖുറാം ഇമാം, ചൈതന്യ ഹരി, ഭാസ്‌കര്‍ റെഡ്ഢി, ഹരീഷ് ബണ്ഡി എന്നിവരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. എത്യോപ്യയിലെ ഒറോമിയയിലെ മൂന്നു സ്ഥലങ്ങളിലും അംഹാര പ്രവിശ്യയിലുമായാണ് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത്.ഐ.എല്‍ ആന്റ് എഫ് എസിന്റെ സംയുക്ത സംരംഭമായ ട്രാന്‍സ്േപാര്‍ട്ട് നെറ്റ്‌വര്‍ക് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ഭവന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്ക് ട്വിറ്റര്‍ വഴി സന്ദേശവും അയച്ചിട്ടുണ്ട്. വാര്‍ത്ത സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രകികരണമൊന്നും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button