Latest NewsIndia

വിവാഹ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം ക്രിമിനല്‍ കുററമാക്കണം ബില്ല് അവതരിപ്പിച്ച് ശശിതരൂര്‍

ന്യൂഡല്‍ഹി:  ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം മിനല്‍ കുററമാക്കുന്നതിനുളള വ്യക്തിഗത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ഇതോടൊപ്പം
ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വയവകാശം നല്‍കുന്നതിനുളള കാര്യങ്ങളും ബില്ലില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കാന്‍ കഴിയില്ലെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 375 വകുപ്പിലെ എക്‌സെപ്ഷന്‍ 2 ന് എതിരെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം ബില്ല് അവതരിപ്പിച്ചത് . ‘വുമണ്‍ സെക്‌സ്വല്‍ റിപ്രോഡകടീവ് ആന്‍ഡ് മെന്‍സ്ട്രല്‍ റൈറ്റ് ബില്ല് 2018’ എന്നാണ് ബില്ലിന് പേര് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button