Latest NewsKerala

പ്രളയ ബാധിതർക്ക് കുടുംബശ്രീയുടെ തൊഴിൽ പരിശീലന പരിപാടി

കോട്ടയം : പ്രളയ ബാധിതർക്ക് തൊഴിൽ ലഭ്യമാക്കി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടത്തുന്ന സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ .എറൈസ് സ്കിൽ ക്യാംപയിൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അമ്പതിനായിരം പേർക്ക് വിദഗ്ദ്ധ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മാസം പത്താം തിയതിക്കുള്ളിൽ പഞ്ചായത്തുകളിലോ നഗരസഭകളിലോ ഉള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം.

മൂന്ന് മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ കുടുംബശ്രീ വനിതകൾക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാർക്കും പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനൊപ്പം വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുവാനുള്ള പിന്തുണയും നൽക്കുന്നു.കുടുംബശ്രീയുടെ കീഴിലുള്ള സൂഷ്മ സംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാംപയിന്റെ ലക്ഷ്യമാണ് .

തിരഞ്ഞെടുത്ത പത്തു മേഖലകളിലാണ് പരിശീലനം നൽകുന്നത് . ഡേറ്റാ എൻട്രി, പ്ലംബിംഗ്, ഇലക്ട്രോണിക്ക് റിപ്പയറിംഗ് ,ഇലക്ട്രിക്കൽ ജോലികൾ, കൃഷി അനുബന്ധ ജോലികൾ, ലോൺട്രി
ആൻഡ് അയണിംഗ്, സെയിൽസ്, ഹൗസ് കീപ്പിംങ്ങ്, ഡേ കെയർ എന്നീ മേഖലകളിൽ തൊഴിൽ സാധ്യത കൂടുതലാണെന്ന് പ്രളയാനന്തരം കുടുംബശ്രീ നടത്തിയ സർവേയിലൂടെ കണ്ടെത്തിയിരുന്നു.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം തൊഴിലിനുള്ള സഹായവും കുടുംബശ്രീ നൽകും. ഒരോ ജില്ലയിലും 30 പേരെ ഒരോ ബാച്ചായി തിരിച്ചാണ് ക്ലാസ് നടത്തുന്നത് .സർക്കാർ അംഗീകൃത തൊഴിൽ പരിശീലന സ്ഥാപനങ്ങൾ ,കുടുംബശ്രീയുമായി സഹകരിക്കുന്ന പരിശീല ഏജൻസികൾ എന്നിവരാണ് പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്കായി പഞ്ചായത്തുകളിലോ നഗരസഭകളിലോ ഉള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button