KeralaLatest NewsIndia

മകരവിളക്കിന് മുമ്പ് കുള്ളാ‍ര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ് : കാരണം ഇങ്ങനെ

വെള്ളം പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോ‍‍‍‍‍ര്‍ഡ് കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിയിരുന്നു.

ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാ‍ര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. അടിയന്തരമായി വെള്ളമെത്തിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാഭരണകൂടത്തിന് നി‍‍ര്‍ദേശം നല്‍കിയത് ഒരു ചാനൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ആദ്യ വാരം പമ്പയിലേയും ഞുണങ്ങാറിലേയും വെള്ളം പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോ‍‍‍‍‍ര്‍ഡ് കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിയിരുന്നു.

പമ്പയിലെ ആറാട്ടുകടവില്‍ 100 മില്ലിലിറ്ററില്‍ 23,200 കോളിഫോം ബാക്ടീരിയ യൂണിറ്റും ഞുണങ്ങാറില്‍ 24,800 യൂണിറ്റും ആയിരുന്നു അന്ന് കണ്ടെത്തിയത്. പിന്നീട് ഈ മാസം ആദ്യം നടത്തിയ പരശോധനയില്‍ ഞുണങ്ങാറില്‍ ഇത് 60,000 ആയി ഉയ‍ര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 42,500 ആയി. ആറാട്ടുകടവില്‍ 100 മില്ലി ലിറ്ററില്‍ മുപ്പതിനായിരം യൂണിറ്റും കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് പമ്ബയിലേക്ക് അടിയന്തരമായി വെള്ളം തുറന്നുവിടാന്‍ മലിനീകരണ നിയന്ത്രണ ബോ‍‍ര്‍ഡ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നി‍ര്‍ദേശം നല്‍കിയത്. ഈ മാസം 19 വരെ ദിവസം 25,000 ക്യുബിക് മീറ്റ‍ര്‍ വെള്ളമാണ് തുറന്നുവിടുക. തീര്‍ത്ഥാടകരുള്‍പ്പെടെ, തീരത്തുള്ളവ‍ര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button