KeralaNews

തട്ടുകടകളില്‍ മികച്ച ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍

 

കൊല്ലം: തട്ടുകടകളില്‍ നല്‍കുന്നത് ഗുണമേന്മയുള്ള ആഹാരസാധനങ്ങളെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ടാണ് നടപടി. ജില്ലയില്‍ 1715 തട്ടുകടകളും പൊരിപ്പ് കടകളും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഏകദേശ കണക്ക്. രജിസ്റ്റര്‍ ചെയ്യാത്ത കടകളുമുണ്ട്. ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനാണ് ഇവര്‍ക്ക് നല്‍കുന്നത്.

പഴകിയ സാധനങ്ങളുടെ വില്‍പ്പന, ശുചിത്വമില്ലാഴ്മ, രാസവസ്തുക്കള്‍ കലരുന്ന പാലിന്റെ ഉപയോഗം എന്നിവ ഒഴിവാക്കി ഗുണമേന്മയുള്ള ഭഷണസാധനങ്ങള്‍ നല്‍കുന്നതിന് നടത്തിപ്പുകാരെ പ്രേരിപ്പിക്കാന്‍ പ്രത്യേക സ്‌ക്വാഡായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ സജീവമാണ്.

കാര്‍ബണ്‍ ആണ് പഴയ എണ്ണയിലെ വില്ലന്‍. എന്നാല്‍ ഇതു സ്ഥലത്തുതന്നെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ നിലവില്‍ സംവിധാനങ്ങളില്ല. സാമ്പിള്‍ ശേഖരിച്ച് സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ അനലിസ്റ്റ് ലാബില്‍ എത്തിക്കുക മാത്രമാണ് പോംവഴി. തട്ടുകടകളിലെ ദോശ, സാമ്പാര്‍, മൊട്ട വിഭവങ്ങള്‍ എന്നിവയില്‍ രുചി കൂട്ടാനുള്ള രാസവസ്തുക്കളുടെ പ്രയോഗമില്ല. വിഭവങ്ങള്‍ കൂടുതലും പൊരിപ്പു കടകളിലാണ്. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ രാത്രികാല പരിശോധന ഉള്‍പ്പെടെ ജില്ലയിലെ 11 സര്‍ക്കിള്‍ ഓഫീസുകളുടെയും പരിധിയില്‍ നടക്കുന്നു.

അതിനിടെ ചില പൊരിപ്പുകടകളുടെ വേര് തമിഴ്‌നാട്ടിലാണ്. തൊഴിലാളികളെ സപ്ലൈ ചെയ്യുന്നതും സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നതും പണം മുടക്കുന്നതും തിരുനെല്‍വേലി, തെങ്കാശി, ശിവകാശി സ്വദേശികളായ സമ്പന്നരാണ്. ഇവര്‍ ആഴ്ചയില്‍ കലക്ഷന്‍ എടുക്കാന്‍ മാത്രം വന്നുപോകുന്നു. പ്രധാന റോഡുകളില്‍ ബ്രാഞ്ചുകള്‍ പോലെയാണ് പൊരിപ്പുകടകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button