KeralaLatest News

കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു

കായംകുളം: കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഉത്സവത്തിനിടയില്‍ നടന്ന ആക്രമണത്തിനിടയിലായിരുന്നു സംഭവം. കൃഷ്ണപുരം കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപമാണ് രണ്ട് പേരെ നാലംഗ അക്രമിസംഘം വെട്ടിയത്. കൃഷ്ണപുരം കാപ്പില്‍മേക്ക് ശ്രീരാഗത്തില്‍ മിഥുന്‍ (25), അഖിലേഷ് (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലംഗ അക്രമിസംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടി.

കൃഷ്ണപുരം അമ്ബാടിയില്‍ പ്രസന്നന്‍ (44), പ്രഭാത് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. നാലംഗ സംഘം മിഥുനെ ആക്രമിക്കുമ്ബോള്‍ തടസം പിടിക്കാന്‍ ചെന്നപ്പോഴാണ് അഖിലേഷിന് വെട്ടേറ്റത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button