![](/wp-content/uploads/2019/01/stray_dog.jpg)
മാഹി : പന്തക്കല്‍ പൊതുജന വായനശാല പരിസരത്തും പള്ളൂരിലുമായി ഒന്‍പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പന്തക്കലിലെ പുഷ്പ ശ്രീനിവാസന്‍,കമലാക്ഷി,അരവി, ചമ്പാട്ടെ ബാബുരാജ് തുടങ്ങി എട്ടു പേരെയും ഈസ്റ്റ് പള്ളൂരില്‍ മാര്‍ബിള്‍ ജോലിക്കെത്തിയ അസാം സ്വദേശി സദാം ഹുസൈനെയുമാണ് തെരുവ് നായ കടിച്ചത്.
സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ബാഗിലും നായ ചാടിക്കടിച്ചു. കടിയേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Post Your Comments