തിരുവനന്തപുരം : ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക നൃത്തോത്സവമായ നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. 20ന് വൈകിട്ട് 6.15ന് ഗവര്‍ണ്ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ നല്‍കും.
സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. നീന പ്രസാദ്, രശ്മി മേനോന്‍ എന്നിവര്‍ മോഹിനിയാട്ടവും ക്രിസ്റ്റഫര്‍ ഗുരുസ്വാമി, ആദിത്യ പി.വി എന്നിവര്‍ ഭരതനാട്യവും വൈജയന്തി കാശി, റെഡ്ഡി ലക്ഷ്മി എന്നിവര്‍ കുച്ചിപ്പുടിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദര്‍ ഖുറാന എന്നിവര്‍ ഒഡീസിയും നമ്രത റായ്, മോണിസ നായക് എന്നിവര്‍ കഥകും സുദീപ് കുമാര്‍ ഘോഷും സംഘവും മണിപ്പൂരി നൃത്തവും അവതരിപ്പിക്കും.
ഒഡീസി നൃത്തത്തിന്റെ തനതു രൂപമായ ഗോട്ടിപുവ ഇദംപ്രഥമായി അവതരിപ്പിക്കുന്നു എന്നത് പ്രത്യേകതയാണ്. ഒഡീഷയിലെ നൃത്യ നൈവേദ്യ എന്ന സംഘടനയാണ് ഇത് അവതരിപ്പിക്കുന്നത്.
Post Your Comments