CricketLatest News

ഇന്ത്യയ്ക്ക് അഭിമാനമായി ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വിരാട് കോഹ്ലി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള അവാർഡും താരം സ്വന്തമാക്കി. ആദ്യമായാണ് ഒരു താരത്തിന് ഈ അവാർഡുകളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്. 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളും 55.08 ശരാശരിയില്‍ 1322 റണ്‍സുമാണ് കോഹ്‌ലിക്ക് സ്വന്തമായിട്ടുള്ളത്. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്നായി ആറ് സെഞ്ചുറികളും 133.55 ശരാശരിയില്‍ 1202 റണ്‍സും കോഹ്ലി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button