MollywoodLatest News

‘ഒരു അവകാശവാദവുമില്ല’ : തുറന്ന മനസ്സോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ വരണം- അരുണ്‍ ഗോപി

കൊച്ചി : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ പ്രദര്‍ശനത്തിനെത്തുന്നു. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ അമിത പ്രതീക്ഷ സിനിമയ്ക്ക് വിനയാകാതിരിക്കുവാന്‍ മൂന്‍കൂര്‍ ജാമ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

ചിത്രത്തിന്റെ മേല്‍ ഒരു അവകാശവാദവും പറയുന്നില്ലെന്നും ആരുടേയും തലയില്‍ ഒരു അമിത ഭാരവും തരുന്നില്ലെന്നുമാണ് അരുണ്‍ ഗോപി പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ നയം വ്യക്തമാക്കിയത്.

തുറന്ന മനസ്സോടെ നാളെ എല്ലാവരും ഈ ചിത്രം കാണാന്‍ വരണമെന്നും അരുണ്‍ ഗോപി പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. ട്രോള്‍ ചെയ്ത് തന്നെ പോപ്പുലര്‍ ആക്കിയതിന് ട്രോളന്‍മാര്‍ക്ക് വരെ നന്ദി പറഞ്ഞാണ് സംവിധായകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപെട്ടവരെ…
നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!! ?? എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാർത്ഥനയോടെ സ്നേഹത്തോടെ…
അരുൺ ഗോപി

https://www.facebook.com/arungopy.gopy/posts/2304786619571437

shortlink

Related Articles

Post Your Comments

Related Articles


Back to top button