Latest NewsNewsIndia

അമ്മ ഇപ്പോഴും ടൈഗര്‍ മോം തന്നെയാണ്; ജീവിതത്തിലെ ഏറ്റവും തിരക്കുള്ള ദിവസങ്ങളിലും ജോലിത്തിരക്കും വീട്ടുകാര്യവും ബാലന്‍സ് ചെയ്യുന്ന അമ്മ അത്ഭുതമാണ്; ഇഷ അംബാനി പറയുന്നു

വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസു തുറന്നത്

എന്റെ അമ്മ എപ്പോഴും ഒരു ടൈഗര്‍ മോം തന്നെയാണെന്ന് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനി. വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസു തുറന്നത്. ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ പോലും ജോലിത്തിരക്കും വീട്ടുകാര്യവും ബാലന്‍സ് ചെയ്യുന്ന അമ്മ തനിക്കൊരു അത്ഭുതമാണെന്ന് ഇഷ പറയുന്നു.

ഏറെ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് താനും ആകാശും ഉണ്ടായത്. ഞങ്ങള്‍
ഇരുവരും ഐ വി എഫ് ചികിത്സയിലൂടെയാണ് ജനിച്ചത്. ഞങ്ങള്‍
ജനിച്ചതില്‍പ്പിന്നെ അമ്മ ഫുള്‍ടൈം വീട്ടമ്മയായി മാറിയിരുന്നു. പിന്നീട് ഞങ്ങള്‍ക്ക് അഞ്ചു വയസ് ഉള്ളപ്പോഴാണ് അമ്മ ജോലിത്തിരക്കിലേയ്ക്ക് മടങ്ങിയത്. അമ്മ വളരെ കര്‍ക്കശക്കാരിയാണ്. ഞങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ? നന്നായി പഠിക്കുന്നുണ്ടോ വിനോദത്തിന് ആവശ്യത്തിന് സമയം കിട്ടുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കും. ഞാനും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ പ്രശ്ന പരിഹാരത്തിന് ഞങ്ങള്‍ ഇരുവരും വിളിക്കുന്നത് അച്ഛനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button