Latest NewsKerala

തലസ്ഥാനത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ പിടിയില്‍

മകനെ സ്‌കൂളില്‍ ആക്കി മടങ്ങവെ ഇരുവരും ചേര്‍ന്ന് വീട്ടമ്മയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു

ശ്രീകാര്യം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു ാേപയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്‌കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍ ഷാന്‍ മന്‍സിലില്‍ ഷാനു (22) എന്നിവരാണ് പിടിയിലായത്.ശ്രീകാര്യ സ്വദേശിനിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്. മകനെ സ്‌കൂളില്‍ ആക്കി മടങ്ങവെ ഇരുവരും ചേര്‍ന്ന് വീട്ടമ്മയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

വെളളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മകനെ സ്‌കൂളിലാക്കി വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ കല്ലംപള്ളി ജഗ്ഷനു സമീപം കാറിലെത്തിയ ഇവര്‍ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റി കവടിയാര്‍ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചപ്പോള്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് മര്‍ദിച്ചു. ഒരു മണിക്കൂറിനു ശേഷം ശ്രീകാര്യം ഇളംകുളം ഭാഗത്ത് യുവതിയെ തള്ളിയിട്ടശേഷം പൊലീസില്‍ പരാതിപ്പെട്ടാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി  രക്ഷപ്പെടുകയുമായിരുന്നു.

റോഡില്‍ കിടന്ന് യുവതി കരയുന്നത് കണ്ട നാട്ടുകാരാണ് പിന്നീട് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കാട്ടാക്കടയില്‍ നിന്നാണ് ശ്രീകാര്യം പോലീസ് പ്രതികളെ അറസറ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയ്ക്ക് പ്രതികളെ മുന്‍പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രമേഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button