Latest NewsKerala

ഗ്ലാസ് ഹൗസിന്റെ ഗോഡൗണില്‍ തീപിടിച്ചു; അണച്ചത് മണിക്കൂറുകള്‍ക്കുശേഷം

കാഞ്ഞിരപ്പള്ളി: തുമ്പമടയില്‍ ഗ്ലാസ് ഹൗസിന്റെ ഗോഡൗണില്‍ തീ പിടിച്ച് വന്‍ നാശനഷ്ടം. കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടമറ്റം ഗ്ലാസ് ഹൗസിന്റെ തുമ്പമടയിലുള്ള ഗോഡൗണിനാണ് തീ പിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഗ്ലാസ്, പ്ലൈവുഡ് എന്നിവ നശിച്ചു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക നിഗമനമെന്ന് ഉടമ മെല്‍ബിന്‍ മുണ്ടമറ്റം പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായത്

കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്‌നിരക്ഷാസേനാ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടുതല്‍ സ്ഥലത്തോട്ട് പടര്‍ന്നതോടെ ഈരാറ്റുപേട്ട, പാലാ, പാമ്പാടി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളും സ്ഥലത്തെത്തി. വെള്ളം ഒഴിച്ച് തീ കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. പിന്നീട് ഇരുമ്പുതകിട് ഉപയോഗിച്ച് മറച്ചിരുന്ന ഷെഡ് പൊളിച്ചുനീക്കിയാണ് തീയണച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം രാത്രിയോടെയാണ് തീ പൂര്‍ണമായണച്ചത്.വലിയ ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തീപിടിത്തമുണ്ടായ ഗോഡൗണിനോട് ചേര്‍ന്നാണ് ഇവിടെ ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളികള്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇവര്‍ ഓടി മാറി. തീ പടര്‍ന്നയുടന്‍ തന്നെ കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കഴിഞ്ഞ ദിവസമാണ് ഗോഡൗണിലേക്ക് രണ്ട് ലോഡ് പ്ലൈവുഡും ഗ്ലാസും എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button