Latest NewsKerala

കോഴിക്കോട് സ്വദേശിനി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി വനിത സൗദി അറേബ്യയില്‍ നിര്യാതയായി. കോഴിക്കോട് കല്ലായി കണ്ണഞ്ചേരി പ്രഷ്യസ് വില്ലയില്‍ ബഷീറിെന്റ ഭാര്യ സക്കീന ബഷീര്‍ (56) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിയമനം.

അതേസമയം മക്കയില്‍ ഇംറ നിര്‍വഹിക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി ഇസ്മായില്‍ കാരയിലിന്റെ (51) മൃതദേഹം 50 ദിവസമായി മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സാ ചെലവ് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു നല്‍കാത്തതാണ് മൃതദേഹം അനിശ്ചിതമായി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കാരണം.

രേഖകള്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം തിരിച്ചറിയാനായില്ല. പിന്നീട് മൃതദേഹത്തിന്റെ വിരലടയാളം പരിശോധിച്ച് സ്‌പോന്‍സറെ കണ്ടെത്തിയെങ്കിലും ഇദ്ദേഹം ഒളിച്ചോടുകയായിരുന്നുവെന്ന് (ഹുറൂബ്) അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button