Latest NewsNarma NimishangalFunny & Weird

പച്ചകുത്തുന്ന നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവരാത്തത് ഭാഗ്യം; വീഡിയോ വൈറല്‍

ടാറ്റു യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിട്ട് അധികമൊന്നും ആയിട്ടില്ല. പച്ച കുത്തുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ടാറ്റു ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. അതുപോലെത്തന്നെ മുതിര്‍ന്നവര്‍ക്കിടയിലും ടാറ്റു ട്രെന്‍ഡ് പ്രചരിച്ച് തുടങ്ങുന്നുണ്ട്. അതുപോലെ ടാറ്റു കുത്തുന്നതിനിടയില്‍ അലറിക്കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പച്ചകുത്തുന്ന നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവരാത്തത് ഭാഗ്യം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ നിലവിളിക്കിടയില്‍ പച്ച കുത്തുന്നത് നിര്‍ത്തിവെക്കുന്നത് കാണാം. തുടര്‍ന്ന് അടുത്തുനില്‍ക്കുന്ന സുഹൃത്തുക്കളോട് പെണ്‍കുട്ടിയുടെ കൈ കെട്ടിയിടാമോ എന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റ് ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button