NewsSports

ദേശീയ സ്‌കൂള്‍ മീറ്റിന് നാളെ തുടക്കം; കിരീടം നിലനിര്‍ത്താന്‍ കേരളം

 

നദിയാദ്: കിരീടം നിലനിര്‍ത്താന്‍ കേരളം നാളെ ട്രാക്കിലിറങ്ങുന്നു. ദേശീയ സ്‌കൂള്‍ സീനിയര്‍ (അണ്ടര്‍ 19) അത് ലറ്റിക് മീറ്റിന് ഗുജറാത്തിലെ നദിയാദില്‍ തുടക്കം. ഗുജറാത്ത് സ്‌പോര്‍ട്‌സ് അതോറിറ്റി കോംപ്ലക്‌സിലെ സിന്തറ്റിക് ട്രാക്കിലാണ് മൂന്നു ദിവസത്തെ മീറ്റ്. ഇക്കുറി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ചാമ്പ്യന്‍ഷിപ്പാണ്.

10 മുതല്‍ 12 വരെ പെണ്‍കുട്ടികള്‍ക്കും 15 മുതല്‍ 17 വരെ ആണ്‍കുട്ടികള്‍ക്കുമാണ് ചാമ്പ്യന്‍ഷിപ്.ദേശീയ മീറ്റ് മൂന്നായി (അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19) വിഭജിച്ചശേഷമുള്ള മൂന്നാമത്തെ മീറ്റാണിത്. കഴിഞ്ഞ രണ്ടുതവണയും കേരളമായിരുന്നു ജേതാക്കള്‍. ഇക്കുറി സംഘാടനസൗകര്യത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാക്കി. കഴിഞ്ഞതവണ ഹരിയാനയിലെ റോത്തക്കില്‍ ഇരുവിഭാഗത്തിലും കേരളമായിരുന്നു ഒന്നാമത്.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്ലാക്കാലത്തും കേരളത്തിന് ആധിപത്യമുണ്ടായിരുന്നു. ക്രോസ് കണ്‍ട്രിയടക്കം 20 ഇനങ്ങളിലാണ് മത്സരം. 36 അംഗങ്ങളാണ് ടീമിലുള്ളത്. എല്ലാ ഇനങ്ങളിലും കേരളമുണ്ട്. ആദ്യദിനം ആറു ഫൈനല്‍ നടക്കും. 3000 മീറ്റര്‍, 100 മീറ്റര്‍, ഡിസ്‌കസ് ത്രോ, ഹൈജമ്പ് , പോള്‍വോള്‍ട്ട്, ഹാമര്‍ത്രോ മെഡലുകള്‍ ആദ്യദിവസം നിശ്ചയിക്കും.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടാവുന്ന മികച്ച നിരയെയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും അണിനിരത്തുന്നത്. അപര്‍ണ റോയ് (100 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍), ആന്‍സി സോജന്‍ (100, 200 മീറ്റര്‍), അതുല്യ ഉദയന്‍ (800 മീറ്റര്‍, 1500 മീറ്റര്‍), എം ജിഷ്‌ന (ഹൈജമ്പ്), സാന്ദ്ര ബാബു (ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ്), നിവ്യ ആന്റണി (പോള്‍വോള്‍ട്ട്) എന്നിവര്‍ ഉറച്ച മെഡല്‍പ്രതീക്ഷയാണ്. രണ്ട് റിലേകളും മെഡല്‍ കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടല്‍.

ഹരിയാനയും കര്‍ണാടകവും തമിഴ്‌നാടുമായിരിക്കും കിരീടപോരാട്ടത്തില്‍ കേരളത്തിന് വെല്ലുവിളിയാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button