തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം ഭാഗികമായി മുടങ്ങി. ശമ്പളം നല്‍കേണ്ട 28ന് ഭാഗികമായി മാത്രമാണ് വിതരണം ചെയ്‌തത്. ഇന്നലെ വൈകിട്ടും ഹയര്‍ ഡിവിഷന്‍ ഓഫീസര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ 20 കോടി രൂപ അക്കൗണ്ടിലെത്താത്തതാണ് ശമ്പളവിതരണം തടസപ്പെടാൻ കാരണമായത്. 80 കോടി രൂപയാണ് ശമ്പളം നൽകാനായി ആകെ വേണ്ടത്. എന്നാൽ 41 കോടി രൂപ മാത്രമാണ് ഇത്തവണയുണ്ടായിരുന്നത്.
എണ്ണക്കമ്പനിക്കുള്ള പണമടയ്ക്കല്‍ കഴിഞ്ഞ ആഴ്ച നിറുത്തിയിരുന്നു. ഇതിലൂടെ ഒമ്പതുകോടി ലഭിച്ചു. സര്‍ക്കാരിന്റെ 20 കോടി രൂപ കൂടി ലഭിച്ചാല്‍ ശമ്ബളം നല്‍കാമെന്നായിരുന്നു പ്രതീക്ഷ. ശേഷിക്കുന്ന 10 കോടി ജീവനക്കാരുടെ വിവിധതരത്തിലുള്ള തിരിച്ചടവുകളാണ്.
Post Your Comments