KeralaLatest News

മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ? ശശി തരൂരിനെതിരെ ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാത്ഥിയായ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ശശി തരൂരിനെതിരായി ശ്രീധരന്‍ പിള്ളയുടെ വിവാദ പരമാര്‍ശം നടത്തിയത്.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ ഒരു അഭിഭാഷകന്റെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി അവര്‍ തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ പിള്ള പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിന് ശേഷം മൂന്ന് ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ചെയ്തതൈന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

തിലോത്തമ മുഖര്‍ജിയെയും യുഎന്‍ ഉഗ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. ഇതിനിടയ്ക്ക് അടൂര്‍ സ്വദേശിയെ എങ്ങനെയാണ് ശ്രീധരന്‍ പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെന്നും വ്യക്തമല്ല. കാര്യമെന്തായാലും ഇല്ലാത്ത കഥ ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യം തരൂര്‍ അറിഞ്ഞിട്ടുണ്ട്. മാനനഷ്ടക്കേസ് അടക്കം നിയമ നടപടികള്‍ ആലോചിക്കുന്നതായും തരൂരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button