![](/wp-content/uploads/2019/02/accident-8.jpg)
ആലപ്പുഴ: ആറ്റിലേക്ക് ടിപ്പർ മറിയ്ഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ .ഭാരം കയറ്റി വന്ന മിനി ടിപ്പർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു. തലോടി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആനപ്രമ്പാൽ പാലത്തിൽ വച്ചാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ഭാരംകയറ്റിവന്ന ടിപ്പർ പാലത്തിലേക്ക് കയറിയതോടെ ടിപ്പർ മധ്യഭാഗത്തെത്തിയപ്പോൾ പുറകോട്ടു വരികയും നിയന്ത്രണംവിട്ട് പിന്നീട് ആറ്റിലേക്ക് മറിയുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന ജോബോയ് ( 65) അത്ഭുതകരമായി രക്ഷപ്പെട്ടു. ജോബോയ് വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ.
Post Your Comments