Latest NewsKeralaIndia

വടകരയിൽ ജയരാജനെതിരെ കെ.കെ രമ,​ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി.ഐ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ച്‌ ആര്‍.എം.പി.എെ. വടകരയില്‍ കെ.കെ രമ മത്സരിക്കും. നാല് മണ്ഡലങ്ങളാണ് ആര്‍.എം.പി.എെ മത്സരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. വടകര,​ കോഴിക്കോട്,​ ആലത്തൂര്‍,​ തൃശൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിനെതിരെയും കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെയും ശക്തമായ പ്രചാരണം ആരംഭിക്കും.

സി.പിഎമ്മിന്റെ ആക്രമണ രാഷ്ട്രീയത്തെയും ജനവിരുദ്ധ നയങ്ങളും രാഷ്ട്രീയ ആയുധമാക്കും. വടകരയില്‍ ശക്തമായി മത്സരം കാഴ്ചവെക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവുമെന്നും ആര്‍.എം.പി.എെ നേതാക്കള്‍ പറഞ്ഞു.നാല് മണ്ഡലങ്ങളിലും പ്രധാനപ്പെട്ട പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കും.

ആരെങ്കിലും പിന്തുണ നല്‍കാന്‍ തയ്യാറായി വന്നാല്‍ ആ അവസരത്തില്‍ അക്കാര്യത്തെ കുറിച്ച്‌ തീരുമാനമെടുക്കും. ഇതുവരെ കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല. സി.പി.എം എന്ന മുഖ്യശത്രുവിനെതിരെയുള്ള പോരാട്ടമാണ് പ്രധാനമെന്നും ആര്‍.എം.പി.എെ നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button