KeralaLatest News

ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

നിലമ്പൂര്‍: ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നിലമ്പൂർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്. രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button