Latest NewsUAEGulf

യുഎഇയിലെ പ്രവാസികള്‍ക്ക് ഈ റാംസാന് കാരുണ്യമായി 100 മില്യന്‍ ദിര്‍ഹത്തിന്‍റെ സഹായം

ദുബായ് :  ഈ റംസാന് യുഎഇയിലെ പാവപ്പെട്ടവരായ പ്രവാസികള്‍ക്ക് കാരുണ്യമായി ദുബായ് ബീയ്റ്റ് അല്‍ ഖെെയര്‍ സൊസെെറ്റി. സൊസെെറ്രിയുടെ എല്ലാ വര്‍ഷങ്ങളിലുമുളള സഹായ പ്രവര്‍ത്തനങ്ങള്‍ പോലെ ഈ റംസാന്‍ നാളുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് 100 ദശലക്ഷം ദിര്‍ഹത്തിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൊസെെറ്റി 73,144,799 ദിര്‍ഹത്തോളം 36,920 കുടുംബങ്ങള്‍ക്കായി സഹായമേകിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതും അവര്‍ക്ക് സന്തോഷം പകരുക എന്നതുമാണ്
സൊസെറ്റിയുടെ ഉദ്ധ്യേശമെന്നും അധികാരപ്പെട്ട പ്രതിനിധി പറയുന്നു.

കഴിഞ്ഞ തവണ 73.1 ദശലക്ഷം ദിര്‍ഹത്തിന്‍റെ സഹായം 50000 ത്തോളം വരുന്ന അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞതായും വരുന്ന വര്‍ഷത്തില്‍ 100 ദശലക്ഷത്തോളം വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സൊസെെറ്റി വഹിക്കാന്‍ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button