Latest NewsIndia

ശിഖര്‍ ധവാന്റെ ചിത്രത്തിന് രസകരമായി മറുപടിയുമായി യുവരാജ് സിംഗ്

ന്യൂഡൽഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനത്തിനിടയിലുള്ള ശിഖര്‍ ധവാന്റെ ഒരു ചിത്രത്തിന് രസകരമായി മറുപടി നല്‍കി യുവരാജ് സിങ്. സൗരവ് ഗാംഗുലിക്കൊപ്പം ധവാന്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്നതാണ് ചിത്രം. ദാദ എന്നോട് എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ എന്ന് ധവാൻ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയാണ് യുവരാജ് സിങ്ങ് ധവാന് നല്‍കിയത്. നീ ഐ.പി.എല്ലില്‍ ബൗള്‍ ചെയ്യുന്നുണ്ടെങ്കില്‍ ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ഇടണം എന്നാണ് ഗാംഗുലി പറയുന്നതെന്നായിരുന്നു യുവിയുടെ മറുപടി. വൈകാതെ ഇതിനുള്ള ധവാന്റെ മറുപടിയുമെത്തി. ഞാന്‍ ബൗളിങ്ങില്‍ നിന്ന് വിരമിച്ച കാര്യം ദാദയ്ക്ക് അറിയില്ലെന്ന് തോന്നുന്നു എന്നായിരുന്നു ധവാന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button