Latest NewsIndia

ചൗകിദാറാകില്ല, താന്‍ ചൗകിദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും- സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ•ബി.ജെ.പിയുടെ ചൗകിദാര്‍ ക്യാംപെയിനില്‍ വിമത ശബ്ദമായി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ബ്രാഹ്മണനായതിനാല്‍ ട്വിറ്ററില്‍ പേരിനൊപ്പം മറ്റ് ബിജെപി നേതാക്കള്‍ ചേര്‍ക്കുന്നത് പോലെ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി തന്റെ നിലപാട് വ്യക്തമാക്കിയത്.

ബ്രാഹ്മണനായതിനാല്‍ ഒരിക്കലും ചൗകിദാറാകില്ല.താന്‍ ചൗകിദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും. അവര്‍ അത് നടപ്പാക്കും. ചൗകിദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ട്വിറ്ററില്‍ വന്‍ പ്രചാരം നേടിയ ‘മേ ഭി ചൗക്കിദാര്‍’ ക്യാംപെയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. തുടര്‍ന്ന് അമിത് ഷാ അടക്കമുള്ള നിരവധി നേതാക്കളും ചൗക്കിദാര്‍ പ്രചാരണം ഏറ്റെടുത്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണത്തിന് മറുപടിയായാണ് ‘മേ ഭി ചൗക്കിദാര്‍’ ക്യാംപെയിനുമായി ബി.ജെ.പി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button