Life Style

വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ആഹാരങ്ങൾ

• ദഹിക്കാന്‍ എളുപ്പമുള്ളതും ശരീരത്തിന് തണുപ്പിനെ പ്രദാനം ചെയ്യുന്നതും മധുര രസമുള്ളതും ദ്രവരൂപത്തിലുള്ളതുമായ ആഹാരങ്ങള്‍ കഴിക്കുക.
• മലര്‍ക്കഞ്ഞി, കഞ്ഞി അല്‍പം നെയ്യ് ചേര്‍ത്തത്, പാല്‍ക്കഞ്ഞി എന്നിവ കഴിക്കാം.
• തണ്ണിമത്തന്‍, ഓറഞ്ച്, വാഴപ്പഴം, പേരക്ക, മാമ്പഴം, ചക്ക, മുന്തിരി, വെള്ളരി, നെല്ലിക്ക തുടങ്ങിയ ദ്രവാംശം കൂടുതലുള്ളതും ധാതുലവണങ്ങളാല്‍ സംപുഷ്ടവുമായ പഴങ്ങളും, പടവലം, കോവല്‍, ചെരങ്ങ തുടങ്ങിയ പച്ചക്കറികളും ധാരാളമായി ഉപയോഗിക്കാം.
• ദാഹമില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. സൂപ്പുകളും പഴച്ചാറുകളും ഉപയോഗിക്കാം.
• കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, നന്നാറി സര്‍ബത്ത്, നാരങ്ങാവെള്ളം, കരിമ്പിന്‍ജ്യൂസ്, സംഭാരം, തുടങ്ങിയവ നിര്‍ജലീകരണം തടയാന്‍ സഹായിക്കും.
• രാമച്ചം, ഉണക്കമുന്തിരി, നന്നാറി, കൊത്തമല്ലി, എന്നിവ ഉപയോഗിച്ചുണ്ടാക്കിയ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
• ഉറക്കകുറവിന് നേര്‍പ്പിച്ച പശുവിന്‍പാല്‍ പഞ്ചസാര ചേര്‍ത്ത് രാത്രി കിടക്കുന്നതിനുമുമ്പ് കുടിക്കാം.
• തൈരു വെള്ളം ചേര്‍ക്കാതെ കുറച്ച് ചുക്ക്, ജീരകം, കുരുമുളക്, എന്നിവ പൊടിച്ച് ചേര്‍ത്ത് പഞ്ചസാരകൂട്ടി കടഞ്ഞെടുത്ത് ഉണ്ടാക്കുന്ന രസാള വളരെ ഗുണപ്രദമാണ്.
• നാളികേരം ചിരവിയത് വെള്ളംചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് അരച്ചെടുത്ത് ശര്‍ക്കരനീരും എലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.
വേനല്‍ക്കാലത്ത് ശീലിക്കേണ്ടത്
• കട്ടികുറഞ്ഞതും അയവുള്ളതും ഇളംനിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
• കായികാധ്വാനം വേണ്ടിവരുന്ന ജോലികളില്‍ സമയക്രമം പാലിക്കുക
• പകല്‍ പുറത്തിറങ്ങുമ്പോള്‍ കൂളിംഗ് ഗ്ലാസ്, കുട, തൊപ്പി ധരിക്കുക. വെയിലത്ത്‌നിന്നു വന്നാല്‍ വിയര്‍പ്പകറ്റിയ ശേഷം കുളിക്കുക. എ.സി. ഉപയോഗിക്കുകയാണെങ്കില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നിലനിര്‍ത്തുക
• തണുത്തവെള്ളത്തില്‍ രണ്ടുനേരം കുളിക്കുക. നാല്‍പാമരാദി, പിണ്ഡതൈലം, ക്ഷീരബല തൈലം, ഇവ ഉപയോഗിച്ച് തേച്ചുകുളിക്കുന്നത് ശരീരത്തിന് തണുപ്പേക്കുന്നതിനും ചൂടുകുരു പോലെയുള്ള ത്വക് രോഗങ്ങളെ അകറ്റി നിര്‍ത്താനും സാധിക്കും
• മിതമായ തോതില്‍ മാത്രം വ്യായാമം ചെയ്യുക.
• കുറച്ചുനേരം പകലുറക്കം ആകാവുന്നതാണ്
• രാമച്ചം ഇട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട് കൂളര്‍ പ്രവര്‍ത്തിപ്പിക്കാം.
• രാമച്ച വീശറി തണുത്തവെള്ളം സ്‌പ്രേ ചെയ്ത് ഉപയോഗിക്കാം
• രാത്രി ഉറങ്ങുന്നതിനുമുമ്പ് മട്ടുപ്പാവില്‍ കാറ്റ്‌കൊണ്ട് വിശ്രമിക്കുകയോ മുറ്റത്ത് നടക്കുകയോ ചെയ്യാം

വേനല്‍ക്കാലത്ത് പാടില്ലാത്തവ
പുളി, ഉപ്പ്, എരുവ് രസമുള്ള ആഹാരപാനീയങ്ങള്‍, മദ്യത്തിന്റെ ഉപയോഗം, ഫാസ്റ്റ് ഫുഡ്, വറുത്ത് പൊരിച്ചതുമായ ആഹാര സാധനങ്ങള്‍, മസാലചേര്‍ത്ത ആഹാരങ്ങള്‍, അച്ചാര്‍, ബേക്കറി പലഹാരങ്ങള്‍ ശീതീകരിച്ച ആഹാരസാധനങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, ചായ, കാപ്പി, പൊറോട്ട, ബ്രെഡ്, മൈദവിഭവങ്ങള്‍ എന്നിവ ഒഴിവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button