Latest NewsIndia

ബെഗുസരായില്‍ കനയ്യയ്ക്ക് വോട്ടുതേടി ജിഗ്നേഷ് മേവാനി

പാട്‌ന:സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകൂമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എംഎല്‍എയും, ദളിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനി ബെഗുസ്വരായിില്‍ എത്തി.

കനയ്യയുടെ ഗ്രാമായ ബിഹത്തില്‍ എത്തിയശേഷം ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനി കാര്യം അറിയിച്ചത്. ഞങ്ങള്‍ ധാന്യങ്ങളും ഉരുളക്കിഴങ്ങും അരിഭക്ഷണവും കഴിച്ച് കനയ്യയുടെ വിജയം ഉറപ്പുവരുത്തും എന്നായിരുന്നു മേവാനി ട്വിറ്ററില്‍ കുറിച്ചത്. ഇതോടൊപ്പം ഭക്ഷണം കഴിക്കുന്ന ഒരു ചിത്രവും ജിഗ്നേഷ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

നേരത്തെ കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണമെന്നും മേവാനി പറഞ്ഞിരുന്നു.കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

ആര്‍ജെഡി നേതൃത്വത്തലുള്ള മഹാസഖ്യം സിപിഎമ്മിനും സിപിഐയ്ക്കും ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സിപിഐ പ്രഖ്യാപിച്ചത്.ബെഗുസരായില്‍ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗാണ് കനയ്യ കുമാറിന്റെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button