NattuvarthaLatest News

ജോലി വാ​ഗ്​ദാനം ചെയ്ത് തട്ടിപ്പ് ; തട്ടിപ്പിനിരയായവർ നിരവധി

ജോലിക്കായി പേര് രജിസ്റ്റർ ചെയ്തവരുടെ രേഖകളും പണം കെപ്പറ്റിയതിന്റെ വിവരവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

ജോലി തട്ടിപ്പിൽ കുടുങ്ങി പണം നഷ്ട്ടമായി നിരവധിപേർ. വീണ്ടും സംസ്ഥാനത്ത് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ തസ്തികകളിൽ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയതായി സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

ഇത്തരത്തിൽ ക്രിയേറ്റീവ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനം വഴിയാണ് ജോലി വാഗ്ദാനം നൽകി തങ്ങളിൽ നിന്ന് പണം തട്ടിയതെന്ന് പരാതിക്കാർ പറഞ്ഞു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിക്കെതിരെ നേമം പോലീസിൽ പരാതി നൽകി. കഴിഞ്ഞ മൂന്നുമാസമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുകയാണ്. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് ബുധനാഴ്ച റെയിൽവേയിൽ ജോലി നൽകുമെന്നും അതിനായി തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെത്തണമെന്നും അറിയിച്ചിരുന്നു. അതനുസരിച്ച് റെയിൽവേ സ്‌റ്റേഷനിൽ എത്തിയവരോട് തനിക്ക് സുഖമില്ലെന്നും രണ്ടാഴ്ച കഴിഞ്ഞ് ജോലി ശരിയാക്കാമെന്നും നടത്തിപ്പുകാരി അറിയിക്കുകയായിരുന്നു.

ജോലിക്കായി ഇരുപതിനായിരം മുതൽ എഴുപത്തിയായ്യിരം രൂപവരെ നൽകിയവരുണ്ട്. ജോലിക്കായി പേര് രജിസ്റ്റർ ചെയ്തവരുടെ രേഖകളും പണം കെപ്പറ്റിയതിന്റെ വിവരവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ സ്ഥാപനത്തിൽ നിന്നു ലാപ്പ് ടോപ്പ് കൊണ്ടുപോകാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. നേരത്തെ സ്ഥാപനം നടത്തി ഉദ്യോഗാർഥികളെ ഇവർ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button