കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളെജിലെ ഒന്നാം വര്‍ഷ മാധ്യമ വിദ്യാര്‍ത്ഥിനി ഷബാന ജാസ്മിനെയാണ് കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആര്.കെ ബിജുരാജിന്റെ നക്സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കൈവശം വെച്ചതിനാണ് ഷബാനയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം. ഡി.സി ബുക്ക്സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകം കേരളത്തിലെ നക്സല്‍ ചരിത്രം പറയുന്നതാണ്.
സുഹൃത്തിനെ കാണുന്നതിനായി കല്‍പ്പറ്റയില്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു പൊലീസിന്‍െ വിരട്ടല്‍. തുടര്‍ന്ന് ഷബാനയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെരിഫിക്കേഷന് വേണ്ടി കൊണ്ടുപോകുയാണെന്നായിരുന്നു ഷബാനയോട് പൊലീസ് പറഞ്ഞത്.
Post Your Comments