KeralaLatest News

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് എതിരെ കുരുക്ക് മുറുകുന്നു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് എതിരെ കുരുക്ക് മുറുകുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ കേസിലെ 26 പ്രതികള്‍ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്‍പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. കര്‍ദ്ദിനാളിന്റെ ചോദ്യംചെയ്യല്‍ ആറ് മണിക്കൂറോളമാണ് നീണ്ടുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button