Latest NewsIndia

പെണ്‍വാണിഭം: വനിതാ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

താനെ•രണ്ട് യുവതികളെ നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയ 42 കാരിയായ വനിതാ ഓട്ടോ ഡ്രൈവറെ താനെ പോലീസിന്റെ ആന്റി ഹ്യുമന്‍ ട്രാഫിക്കിംഗ് സെല്‍ അറസ്റ്റ് ചെയ്തു. ഇരയായ യുവതികളെ പോലീസ് രക്ഷപ്പെടുത്തി.

സംഗീത ബടവലെ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. യുവതികളെ നിര്‍ബന്ധപൂര്‍വം മാംസവ്യാപാരത്തിലേക്ക് തള്ളിയിടുന്നുവെന്ന് പോലീസിന് തിങ്കളാഴ്ച രഹസ്യവിവരം ലഭിചിരുന്നു. തുടര്‍ന്ന് പോലീസ് ഇടപാടുകാര്‍ എന്ന വ്യാജേന സംഗീതയെ സമീപിക്കുകയായിരുന്നു. 3000 രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചത്. തുടര്‍ന്ന് സംഗീത തന്റെ ഓട്ടോയില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ കാണിക്കുകയായിരുന്നു. ഉടനടി സ്ത്രീയെ അറസ്റ്റ് ചെയ്ത പോലീസ് 28 നും 30 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

നിര്‍ധനരായ യുവതികള്‍ക്ക് അധിക വരുമാനം വാഗ്ദാനം ചെയ്താണ് സംഗീത മാംസവ്യാപാരത്തിന് പ്രേരിപ്പിച്ചിരുന്നത്. 3000 രൂപയാണ് സംഗീത ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. എന്നാല്‍ യുവതികള്‍ക്ക് നല്‍കിയിരുന്നത് വെറും 700 രൂപയാണ്.

ഒരു ദിവസം മൂന്ന് മുതല്‍ നാല് ലോഡ്ജുകളില്‍ വരെ യുവതികളെ അയച്ചിരുന്നതായി പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button