ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്സിയും രാജ്യംവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിച്ചാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കോണ്‍ഗ്രസ് ഭരണകാലത്ത് തട്ടിപ്പുകാരുടെ താവളമായിരുന്നു ഇവിടം. ആരും നാട് വിട്ടോടിയിട്ടില്ല. ചൗക്കീദാറിന്റെ ഭരണത്തില്‍ നീരവ് മോദിയും മെഹുല്‍ ചോക്സിയും വിജയ് മല്യയും നാടുവിട്ടു. കാവല്‍ക്കാരന്റെ ഭരണത്തില്‍ പേടിച്ചാണ് ഇവര്‍ നാടുവിട്ടതെന്നും രാജ്നാഥ് സിംഗ് പറയുകയുണ്ടായി. 2014 നു ശേഷമാണ് മൂവരും നാടുവിട്ടത്. കാരണം പുതിയ ജാഗ്രതയുള്ള കാവല്ക്കാരന് അധികാരത്തിലെത്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments