CinemaMollywoodLatest NewsKeralaIndia

ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന് കുമ്മനം മോഹൻലാലിനോട്

അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ .അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സാംസ്കാരിക കേരളം ഏറെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയാണ് ഇതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

സംവിധാന രംഗത്തേക്ക് ചുവട് വെക്കുന്ന അഭിനയ പ്രതിഭ മോഹൻ ലാലിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സാംസ്കാരിക കേരളം ഏറെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയാണ് ഇത്.  അദ്ദേഹത്തിന്റെ അയത്ന ലളിതമായ അഭിനയം പോലെ തന്നെ മനോഹരമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന സിനിമയും എന്ന കാര്യം ഉറപ്പാണ്. അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button