Latest NewsIndia

കാമുകനെ വിവാഹം കഴിക്കാന്‍ പോലീസില്‍ നിബന്ധനകള്‍ എഴുതി നല്‍കി യുവതി

സൂറത്ത്: പ്രണയിക്കുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി പോലീസില്‍ നിബന്ധനകള്‍ എഴുതി നല്‍കി . 18 കാരിയും സൂറത്ത് കാറ്റഗ്രാം സ്വദേശിനിയുമായ യുവതിയാണ് മുസ്ലീം യുവാവിനെ കല്ല്യാണം കഴിക്കുന്നതിനു വേണ്ടി  നിബന്ധനകള്‍ പോലീസില്‍ എഴുതി നല്‍കിയത്. ഇരുവരും തമ്മില്‍ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെങ്കില്‍ ആദ്യം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നും സസ്യാഹാരി ആകണമെന്നും യുവതി പറയുന്നു.

താനും യുവാവും തമ്മില്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ നിബന്ധനകള്‍ അംഗീകരിക്കണം എന്നുമാണ് യുവതി പറയുന്നത്. യുവാവ് മതം മാറിയാല്‍ മാത്രം പോര അത് അയാളുടെ മാതാപിതാക്കളും അംഗീകാരത്തോടെ അവരുടെ മേതൃത്വത്തില്‍ വേണം നടത്താന്‍ എന്നും യുവതിയുടെ നിബന്ധനകളില്‍ പറഞ്ഞിട്ടുണ്ട്. ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്. പിന്നീട് ഒരിക്കലും മുസ്ലിം മത്തതിലേക്ക് പോകാനും പാടില്ല. ഇത്രയും അംഗീകരിച്ചാല്‍ സ്വന്തം മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കാനും വിവാഹത്തിനും തയ്യാറാണെന്നും യുവതി പറയുന്നു.

നേരത്തേ യുവാവും യുവതിയും ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ഏപ്രില്‍ 22ന് രഹസ്യമായി വിവാഹം റജിസ്ട്രര്‍ ചെയ്യാന്‍ ശ്രമിച്ച ഇവരെ മാതാപിതാക്കള്‍ കണ്ടെത്തി വിവാഹം മുടക്കി. തുടര്‍ന്ന് ഏപ്രില്‍ 29ന് യുവതി വീണ്ടും വീട്ടില്‍ നിന്നും യുവാവിനോടൊപ്പം ഇറങ്ങിപ്പോയി.

പോലീസ് കണ്ടെത്തിയ ഇവരെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ സന്തന്തമായി തീരുമാനമെടുക്കാം എന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ താന്‍ ആര്‍ക്കൊപ്പവും പോകുന്നില്ല എന്നും തന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ കല്യാണം നിയമപരമാകും എന്നും കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോകുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും പെണ്‍കുട്ടിയെ അവരുടെ മാതാപിതാക്കള്‍ പിന്നീട് വിളിച്ചുകൊണ്ടുപോയി എന്നാണ് സൂചന.

അതേ സമയം പെണ്‍കുട്ടിയുടെ അപേക്ഷ കിട്ടിയെന്നും, ഇതിന്റെ ഒരു കോപ്പി യുവാവിനും കുടുംബത്തിനും കൈമാറുമെന്നും സൂറത്ത് കട്ടഗ്രാം സബ് ഇന്‍സ്‌പെക്ടര്‍ എആര്‍ റാത്തോഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button